
സൈബർ ലോകത്തെ കാണാക്കാഴ്ചകളുമായി എത്തുന്ന 'സൈബർ"എന്ന ചിത്രത്തിന്റെ വേറിട്ട ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ ജോസഫ്, സെറീന ആൻ ജോൺസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്.
കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജി .കെ പിള്ളയും ശാന്ത ജി . പിള്ളയും ചേർന്നാണ്.
സൈബർ ന്യൂറോ സയന്റിസ്റ്റ് ഡോ. വിക്രം ആര്യൻ എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന ചിത്രം ചിന്തകളെ ഡീകോഡ് ചെയ്യാനാകുന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
സാഗർ രാജ്, ഗഫൂർ, സിറിൽ, സതീഷ്, റിനാസ് യാഹിയ, മയൂക്ഷ മുരുകേശൻ, അപർണ അശോക്, നിഷാദ് ജെയ്നി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം: പ്രമോദ് കെ പിള്ള, യൂറി ക്രിവോഷി, എഡിറ്റർ: നിമൽ ജേക്കബ്, വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീജിത് ശ്രീധർ, സൗണ്ട് ഡിസൈൻ: ടോണി ടോം, സൗണ്ട് മിക്സ് ആന്റ് മാസ്റ്ററിങ്: അശ്വിൻ കുമാർ, കളറിസ്റ്റ്: രമേഷ് അയ്യർ, ഗാനരചന: ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ്, സൂരജ് പ്രഭാകരൻ അമുദൻ(തമിഴ്) പി.ആർ.ഒ: ആതിര ദിൽജിത്ത്.