
കാമിയോ ആയി മെഗാതാരം, വലിയ അടിയുമായി ഇടിക്കൂട്ടിൽ അർജുൻ അശോകനും സംഘവും
അർജുൻ അശോകൻ നായകനായി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ റെസ്‌ലിംഗ് ആക്‌ഷൻ കോമഡി എന്റർടെയ്‌നർ ചത്ത പച്ച: റിംഗ് ഒഫ് റൗഡീസിൽ നാളെ മമ്മൂട്ടി ജോയിൻ ചെയ്യും. എക്സ്റ്റൻഡഡ് ക്യാമിയോ ആയാണ് മമ്മൂട്ടി എത്തുന്നത്. അഞ്ചുദിവസത്തെ ഡേറ്റാണ് നൽകിയിള്ളത്. റെസ്‌ലിംഗ് കോച്ചിന്റെ വേഷം മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയാകുന്നതോടെ പാക്കപ്പ് ആകും. ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ളിയു.ഡബ്ളിയു.ഇ സ്‌റ്റൈൽ റെസ്‌ലിംഗ് ക്ളബും അവിടെ എത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ബിഗ് ബഡ്‌ജറ്റിൽ നിർമ്മിക്കുന്ന ചത്താ പച്ചയുടെ ടീസർ പുറത്തിറങ്ങി. ഇടിക്കൂട്ടിൽ നിറഞ്ഞു നിൽക്കുകയാണ് ടീസറിൽ അർജുൻ അശോകൻ.
റോഷൻ മാത്യൂ, വിശാഖ് നായർ, ഇഷാൻ ഷൗഖത്, സിദ്ധിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
രമേഷ് ആന്റ് രിതേഷ്, എസ്. രാമകൃഷ്ണൻ, ഷൗഖത് അലി, കാൻസ് അവാർഡ് ജേതാവും ചത്ത പച്ചയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ഷിഹാൻ ഷൗഖത് എന്നിവരുടെ റീൽ വേൾഡ് എന്റർടെയിൻമെന്റ് ബാനറിലാണ് നിർമ്മാണം. സംഗീത അതികായകൻമാരായ ശങ്കർ–എഹ്സാൻ–ലോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു , തിരക്കഥ സനൂപ് തൈക്കൂടം, കലയ് കിംഗ്സന്റെ ആണ്ആ ക്ഷൻ കൊറിയോഗ്രാഫി, ഗാനങ്ങൾ വിനായക് ശശികുമാർ , മുജീബ് മജീദ് പശ്ചാത്തല സംഗീതം, ഒരുക്കുന്നു.എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് വിതരണം. തമിഴ്‌നാട്ടിലും കർണാടകയിലും പിവിആർ ഐനോക്സ് പിക് ചേഴ്സ് . ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ആഗോളതലത്തിൽ അന്താരാഷ്ട്ര പ്രേക്ഷകരിൽ എത്തിക്കുന്നത്. സംഗീത അവകാശങ്ങൾ ടി-സീരിസാണ് .