cm

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യത മറികടന്നത് എല്ലാവരുടെയും സഹകരണത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാം ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എത്തിയത് സന്തോഷം പകരുന്നു. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാം ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. ഇത് പുതിയൊരു കേരളത്തിന്റെ ഉദയമാണ്. നമുടെ സങ്കൽപ്പത്തിലുളള നവകേരളത്തിലേക്കുളള സാക്ഷാൽക്കാരത്തിന്റെ ചവിട്ടുപടിയാണ്. നാം അതിദാരിദ്ര്യത്തിൽ വീണുപോകില്ലെന്ന് കേരളം ഉറപ്പാക്കുന്ന ചരിത്രമുഹൂർത്തമാണ്.


ഐക്യകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന ദിനമാണ് ഇന്ന്. ഈ നാടിന്റെ സഹകരണത്തോടെയാണ് എല്ലാം നടന്നത്. ഇതിന് നേതൃത്വം നൽകിയത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരുപോലെ സഹകരിച്ചു. അതിദാരിദ്ര്യത മറികടന്നത് എല്ലാവരുടെയും സഹകരണത്തോടെയാണ്. 64,005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായി കഴിഞ്ഞു. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണം. ഇത് തട്ടിപ്പല്ല, യാഥാർത്ഥ്യമാണ്. നാടിന്റെ ഒരുമയും ഐക്യവും കൊണ്ടാണ് നേട്ടം കൈവരിച്ചത്. നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കേണ്ടി വന്നു'- പിണറായി വിജയൻ പറഞ്ഞു.