
തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകനും കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ ഓർമ്മയ്ക്കായി പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്‌റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സമഗ്ര സംഭാവനാ പുരസ്കാരത്തിന് നാമനിർദ്ദേശവും കഥ, കവിത, നോവൽ പുരസ്കാരത്തിന് കൃതികളുമാണ് ക്ഷണിച്ചിരിക്കുന്നത്. രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ മുൻ നിർത്തിയാണ് സമഗ്ര സംഭാവന പുരസ്കാരം. 35 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് സാഹിത്യ പുരസ്കാരം നൽകുന്നത്. താല്പര്യമുള്ളവർ നവംബർ 30-ാം തീയതിയ്ക്കു മുൻപ് നാമനിർദ്ദേശവും, കൃതി കളും സെക്രട്ടറി, പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ്, ടി.സി. 30/114, ബാങ്ക് റോഡ്, ആനയറ പി.ഒ, തിരുവനന്തപുരം - 695029 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്. ഫോൺ : 9497 27 2622