
കൊച്ചി: വാണിജ്യ ഉപഭോക്താക്കളുടെ പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണക്കമ്പനികൾ സിലിണ്ടറിന് 4.5 രൂപ മുതൽ 6.5 രൂപ വരെ കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന്റെ ന്യൂഡൽഹിയിലെ വില ഇതോടെ 1,590 രൂപയാകും. കേരളത്തിലെ വിലയും അഞ്ച് രൂപയ്ക്കടുത്ത് കുറയും. ഗാർഹിക ഉപഭോക്താക്കളുടെ പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. അതേസമയം വിമാന ഇന്ധനങ്ങളുടെ വില എണ്ണക്കമ്പനികൾ കിലോ ലിറ്ററിന് ഒരു ശതമാനം വർദ്ധിപ്പിച്ചു.