-allu-sirish

മലയാളികളുടെ പ്രിയ നടൻ അല്ലു അർജുന്റെ സഹോദരനും തെലുങ്ക് നടനുമായ അല്ലു സിരീഷ് വിവാഹിതനാകുന്നു. നയനിക റെഡ്ഡിയാണ് വധു. വെള്ളിയാഴ്ച ഹെെദരാബാദിലാണ് ചടങ്ങ് നടന്നത്. അല്ലു സിരീഷ് തന്നെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ, ഉപാസന, വരുൺ തേജ, ലാവണ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മദിനത്തിലാണ് വിവാഹ നിശ്ചയം നടന്നത്. മലയാളത്തിലുൾപ്പെടെ അല്ലു സിരീഷ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മേജർ രവി ചിത്രം '1971 ബിയോണ്ട് ബോർഡേഴ്സി'ൽ പ്രധാന വേഷം അഭിനയിച്ചു. ബാലതാരമായി സിനിമയിലെത്തിയ അല്ലു സിരിഷ് 2013ലാണ് ആദ്യ മുഴുനീള വേഷം അവതരിപ്പിക്കുന്നത്. പിന്നീട് നായകനായി നിരവധി തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. 'ബഡ്ഡി'യാണ് ഒടുവിലിറങ്ങിയ ചിത്രം.

View this post on Instagram

A post shared by Allu Sirish (@allusirish)