dies

കാസർകോട്: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയിൽവേട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി. നൗഫൽ നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. രണ്ട് കൊലക്കേസിലടക്കം ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.