mar-remigios-ingenial

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും സൗകര്യം ഏ‌ർപ്പെടുത്തണമെന്നാണ് കത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഹിജാബ് വിഷയം തങ്ങൾ പ്ലാൻ ചെയ്ത് നടപ്പാക്കിയതാണെന്നും 90 ശതമാനം റെവന്യൂ വരുമാനവും ലഭിക്കുന്നത് മുസ്ലീം സമുദായത്തിൽ നിന്നാണ് ലഭിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും മുസ്ലീം വിദ്യാർത്ഥികൾക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ഭീഷണി സ്വരമുള്ള കത്തിലെ ആവശ്യം. തപാലിൽ ലഭിച്ചിരിക്കുന്ന കത്തിൽ ഐഡിഎഫ്ഐ എന്ന പേരിലാണ് കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. മാർ റെമിജിയോസിന് കത്ത് ലഭിക്കുന്ന സമയം അദ്ദേഹം വിദേശത്തായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കൈപ്പടയിൽ എഴുതിയ കത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.