viral-girl

കൊൽക്കത്ത: റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ട്രാക്കുകളിലും മറ്റും റീൽസ് ചിത്രീകരിക്കുന്ന പ്രവണത പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. നമുക്കെല്ലാവർക്കുമറിയാം റെയിൽവേ പ്ലാറ്റ്ഫോമുകൾ തിരക്കേറിയതാണെന്ന്. ഇത്തരത്തിൽ തിരക്കുള്ള റെയിൽവേ പ്ലാറ്റ്‌ഫോമിൽ വച്ച് റീൽസ് ചിത്രീകരിച്ച യുവതിയുടെ വീ‌ഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ നായിഹട്ടി റെയിൽവേസ്റ്റേഷനിലാണ് സംഭവം.

ഒന്ന് സങ്കൽപ്പിച്ച് നോക്കുക ഇത്രയും തിരക്കുള്ള സ്ഥലത്ത് ഡാൻസ് കളിക്കുന്നതിന്റെ റീൽ ചിത്രീകരിക്കുമ്പോൾ അത് മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ട്രെയിനിലേക്ക് ആളുകൾ കയറാൻ തിക്കി തിരക്കുന്നതിനിടെയാണ് യുവതിയുടെ ഡാൻസ്. ആളുകൾ ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കുമ്പോഴും യുവതി ആരെയും വകവയ്ക്കാതെ തന്റെ ഡാൻസ് തുടരുകയായിരുന്നു.

എന്നാൽ ഇതിനിടെ തനിക്ക് നേരെ വന്ന ഒരു സ്ത്രീയെ യുവതി ശ്രദ്ധിച്ചില്ല. നിമിഷങ്ങൾക്കകം ഇരുവരും കൂട്ടിയിടിക്കുകയും യുവതി ബാലൻസ് തെറ്റി വീഴുകയുമായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 'ഇത്തരത്തിൽ റീൽസ് ചെയ്യുന്നവർ വൈറസ് പോലെ രാജ്യത്ത് പട‌ർന്നിരിക്കുകയാണ്'. ഒരാൾ കമന്റ് ചെയ്തു. ഇത്തരക്കാരെ പൊതുശല്യത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് മറ്റൊരാൾ കുറിച്ചു. അതേ സമയം രസകരമായ രീതിയിലും ഒട്ടേറെ പേർ കമന്റുകൾ രേഖപ്പെടുത്തി. യുവതിയുടെ വീഡിയോ ചിരി പട‌ർത്തുന്നുണ്ടെങ്കിലും ഇത്തരം റീൽസ് ചിത്രീകരണങ്ങൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണെന്നും നിരവധി പേർ കമന്റുകളായി രേഖപ്പെടുത്തി.

Aunty: 1
Reel maker girl: 0 pic.twitter.com/Bq3hQZEWm3

— Ambar (@Ambar_SIFF_MRA) October 31, 2025