parvathy

മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 'നോട്ട് ബുക്ക്' എന്ന സിനിമയിലൂടെയാണ് നടി മലയാളികളുടെ മനസിൽ ഇടംനേടിയത്. തമിഴിൽ അടക്കം പാർവതി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ട്. നടി ഇപ്പോൾ ബോളിവുഡിൽ തിളങ്ങാനുള്ള ഒരുക്കത്തിലാണ്.

ബോ​ളി​വു​ഡ് ​താ​രം​ ​ഹൃ​ത്വി​ക് ​റോ​ഷ​ൻ നിർമ്മിക്കുന്ന ആദ്യ സീരീസിൽ പാ​ർ​വ​തി​ ​തി​രു​വോ​ത്ത് ​ആ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ എത്തുന്നത്. പ്ര​മു​ഖ​ ​സ്ട്രീ​മിം​ഗ് ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​പ്രൈ​മു​മാ​യി​ ​ സഹകരിച്ച് ഹൃ​ത്വി​കും​ ​ബ​ന്ധു​ ​ഈ​ഷാ​ൻ​ ​റോ​ഷ​നും​ ​ചേ​ർ​ന്ന് ​എ​ച്ച് ​ആ​ർ​ ​എ​ക്സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​സീ​രി​സി​ന് ​സ്‌​റ്റോം ​ ​എ​ന്നു​ ​താ​ല്ക്കാ​ലി​ക​മാ​യി​ ​പേ​രി​ട്ടു.​ ​അ​ജി​ത്ത്പാ​ൽ​ ​സിം​ഗ് ​ആ​ണ് ​സം​വി​ധാ​നം. ​ ​

ഇതിനിടെ പാർവതി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വൻ മേക്കോവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി. 'ഇവിടെ അവൾ ഉദിക്കുന്നു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഇത് പാർവതി തന്നെയാണോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്. ഫോട്ടോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. നിരവധി കമന്റും ലെെക്കും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 'സൂപ്പറായിട്ടുണ്ട്', ' എന്താ ലുക്ക്', ' ഹാലോവീൻ വസ്ത്രം ആണോ'?​ - ഇങ്ങനെ പോകുന്നു കമന്റുകൾ.

View this post on Instagram A post shared by Parvathy Thiruvothu (@par_vathy)