
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടക ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണവർ. മലയാളി താരം കരുൺ നായരുടെ (പുറത്താകാതെ 142) പ്രകടനമാണ് കർണാടകയുടെ ഇന്നിംഗ്സിന് കരുത്ത് പകർന്നത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കൂടിയാണിത്.
പന്തിന് ഫിഫ്‌റ്റി
ബംഗളൂരു: പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇന്ത്യ എയ്‌ക്കായി അർദ്ധ സെഞ്ച്വറി നേടി. അൺ ഒഫീഷ്യൽ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക എ ഉയർത്തിയ 275 റൺസിന്റെ വിജയക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ എ പ്രതിസന്ധിയിലായ സമയത്ത് ക്രീസിലെത്തിയ ക്യാപ്‌ൻ പന്ത് 81 പന്തിൽ 64 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യഎ 119/4 എന്ന നിലയിലാണ്.