accident

കോട്ടയം: എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവർക്കാണ് പരിക്കേറ്റത്. മണിപ്പുഴ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം- അടൂർ സൂപ്പർ ഫാസ്‌റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. സ്ഥലത്ത് ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.