indigo

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം വൈകുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പുറപ്പെട്ട് എട്ടുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തേണ്ട വിമാനമാണ് വൈകിയത്. മൂന്നുതവണ ടേക്ക് ഓഫിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സാങ്കേതിക തകരാറാണെന്നാണ് ഇൻഡിഗോയും വിശദീകരിക്കുന്നത്. യാത്രക്കാരെ ഇറക്കി പുതിയ വിമാനം എത്തിച്ച് ബോർഡിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇൻ‌ഡിഗോ അറിയിച്ചു.