sea

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. ബംഗളൂരുവിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളായ അഫ്നൻ, റഹാനുദ്ധീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ഇവർ കർണാടക സ്വദേശികളാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. 11 പേരടങ്ങുന്ന സംഘം ഇന്നലെയാണ് കണ്ണൂരിലെ റിസോർട്ടിലെത്തിയത്. അവിടെ നിന്ന് ഇന്ന് രാവിലെയാണ് എട്ടുപേർ ബീച്ചിൽ കുളിക്കാനെത്തിയത്. മൂന്നുപേരാണ് തിരയിൽപ്പെട്ടത്.