saudi-arabia

റിയാദ്: സൗദി അറേബ്യയിൽ നാളെ അപായമണി മുഴങ്ങുമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ് വിഭാഗം. മൊബൈൽ ഫോണിലൂടെയുള്ള ഏർലി വാണിംഗ് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സൈറൺ മുഴങ്ങുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള നാഷണൽ ഏർലി വാണിംഗ് പ്ളാറ്റ്‌ഫോം ആണ് സൈറൺ പരീക്ഷിക്കുന്നത്. റിയാദ്, തബൂക്ക്, ജിദ്ദ എന്നിവിടങ്ങളിൽ സ്ഥിര വാണിംഗ് സൈറണുകളും മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. റിയാദ് മേഖലയിൽ ദിരിയ, അൽ ഖർജ്, അൽ ദിലം എന്നീ സ്ഥലങ്ങളിലും തബൂക്ക് മേഖലയിൽ എല്ലാ ഗവർണറേറ്റുകളിലും മക്കയിലെ ജിദ്ദ, തുവൽ, ഗവർണറേറ്ററുകളിലുമാണ് സൈറൺ മുഴങ്ങുന്നത്.

മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുക കൂടിയാണ് ലക്ഷ്യം. അപായ സൈറൺ മുഴങ്ങുമ്പോൾ ജനങ്ങൾ സമാധാനപരമായും ശ്രദ്ധയോടെയും നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

പ്രധാന നിർദേശങ്ങൾ