
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസുകാരി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. സ്വകാര്യസ്‌കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അദ്ധ്യാപകന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്‌കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും രക്ഷിതാക്കൾ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലം കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും രക്ഷിതാക്കൾ ആരോപിച്ചു.
കുട്ടി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 47 അടി ഉയരത്തിൽ നിന്നാണ് ചാടിയത്. മറ്റ് കുട്ടികൾ സമീപത്തുള്ളപ്പോഴായിരുന്നു സംഭവം.