
തിരുവനന്തപുരം: കേരള മുസ്ലിം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരളയാത്രയുടെ സമാപന സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എം.ഹാഷിം ഹാജി ആലംകോട് ചെയർമാനും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി നേമം ജനറൽ കൺവീനറുമായി. ജനുവരി 1ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന കേരളയാത്ര 17ന് തിരുവനന്തപുരത്ത് സമാപിക്കും. പ്രതിനിധി സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സെയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിതങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ സെയ്തലവി മാസ്റ്റർ ചെങ്ങര, മജീദ് കക്കാട്,സിദ്ധീഖ് സഖാഫി നേമം,ഹൈദ്രോസ് ഹാജി എറണാകുളം,സിയാദ് കളിയിക്കാവിള,സനുജ് വഴിമുക്ക്,മുഹമ്മദ് ഷഹീദ് ബീമാപള്ളി തുടങ്ങിയവർ പങ്കെടുത്തു.