video

തിരുവനന്തപുരം: കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് പല വസ്തുക്കളും ബ്രിട്ടീഷുകാർ കൊള്ളയടിച്ചതിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് മലയാളികളായ മൂന്ന് സ്ത്രീകൾ ബ്രിട്ടണിൽ നിന്നുള്ള ഒരു വ്‌ളോഗറോട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോയാണ് ഇത്. 'എമ്മ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങൾ കേരളത്തിൽ നിൽക്കുമ്പോൾ ഒരു സത്രീവന്ന് എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചുവെന്നും ഇംഗ്ലണ്ടാണെന്ന് പറഞ്ഞപ്പോൾ ബ്രിട്ടീഷുകാർ തങ്ങളെ കൊള്ളയടിച്ചുവെന്ന് ആ സ്ത്രീ പറഞ്ഞെന്നും എമ്മ കുറിച്ചു.

'ഇംഗ്ലണ്ട് എന്ന് പറഞ്ഞപ്പോൾ ഇംഗ്ലീഷുകാർ ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചുവെന്ന് പറഞ്ഞു. ആഭരണങ്ങൾ,​ സുഗന്ധദ്രവ്യങ്ങൾ എല്ലാം. സത്യത്തിൽ യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും അസ്വസ്ഥമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. എന്ത് പറയണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ സംഭവിച്ചത് ഭയാനകമായിരുന്നു. കൊളോണിയലിസത്തിന്റെ നിഴലുകൾ ഇപ്പോഴും എത്രത്തോളമുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ചാൾസ് രാജാവിനെ വിളിച്ച് ഇത് അറിയിക്കാമെന്ന് പറഞ്ഞു. എന്നാൽ ഉള്ളിന്റെ ഉള്ളിൽ ആ വാക്കുകൾ ഞങ്ങളെ ചിന്തിപ്പിച്ചു'- എമ്മ കുറിച്ചു.

വീഡിയോയിൽ സ്ത്രീകൾ ഇന്ത്യയിൽ നിന്ന് നിങ്ങൾ കൊള്ളയടിച്ചവ എപ്പോൾ തിരിച്ചുതരുമെന്ന് ചോദിക്കുന്നുണ്ട്. കോഹിനൂറിന്റെ കാര്യവും പറയുന്നുണ്ട്. ലോകത്തെ അമൂല്യമായ കോഹിനൂർ രക്തം മോഷ്ടിച്ചുവെന്നും സ്ത്രീ എമ്മയോട് പറയുന്നു. അത് തിരിച്ച് തരണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. വീഡിയോ വളരെ പെട്ടെന്നാണ് വെെറലായത്. ഇതിനോടകം ആറ് മില്യൺ പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റും വരുന്നുണ്ട്. വീഡിയോ.