
തിരുവനന്തപുരം: വ്യക്തിയുടെ സമ്പൂർണ വികാസത്തിനാവശ്യമായ കഴിവുകൾ വളർത്തുക എന്ന തത്വത്തിലധിഷ്ഠിതമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള വൈജ്ഞാനിക അടിത്തറ ഉറപ്പിക്കാൻ അത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി ഈശയുടെ എഴുപത്തൊന്നാം ജയന്തിയുടെ ഭാഗമായി ‘സമ്പൂർണ ബോധത്തിനുള്ള വിദ്യാഭ്യാസം’ എന്ന വിഷയത്തെക്കുറിച്ച് മാസ്കോട്ട് ഹോട്ടലിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എം.ജി ഡയറക്ടർ കെ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, പശ്ചിമബംഗാൾ മൗലാനാ അബുൾകലാം ആസാദ് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി വൈസ് ചാൻസലർ തപസ് ചക്രവർത്തി, ജയ്‌പൂർ സർവകലാശാല റിസർച്ച് സ്കോളർ മിനി പി.ഐ, ക്രിസ്റ്റഫർ ഡ്യൂമാസ് (ഫ്രാൻസ്),ഡോ.എം.ആർ.തമ്പാൻ, കേന്ദ്രസർവകലാശാല മുൻ വൈസ്‌ചാൻസലർ ജാൻസി ജെയിംസ്,ഡോ.എം.ജി ശശിഭൂഷൺ,ഡോ.നടുവട്ടം ഗോപാലകൃഷ്‌ണൻ, ഡോ.ജി.വത്സല തുടങ്ങിയവർ സംസാരിച്ചു