ks

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടൻ വരാനിരിക്കെ, പടക്കോപ്പുകൾ ഒരുക്കി അങ്കത്തിന് തയാറായി മൂന്ന് മുന്നണികളും. മുൻ എം.എൽ.എ കെ.എസ്. ശബരിനാഥിനെ തിരുവനന്തപുരം കോർപ്പറേഷനിൽ പട നായകനാക്കി കോൺഗ്രസ് ഒരു ചുവട് മുമ്പ് കളത്തിലിറങ്ങി. കവടിയാർ വാർഡിലാണ് ശബരിനാഥൻ മത്സരിക്കുക.

ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായ വീറും വാശിയുമുള്ള തദ്ദേശ തിരഞ്ഞടുപ്പ് പോരിനാവും കേരളം സാക്ഷിയാവുക. മുൻ മന്ത്രിമാരും മുൻ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ അമരക്കാരാവുന്നതോടെ, മത്സരം തീ പാറും.

തിരുവനന്തപുരം കോർപ്പറേഷനിൽ 2015 ലെയും, 2020ലെയും തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനമാണ് നേടിയത്. കോൺഗ്രസ് നേതാക്കൾക്കിടയിലെ കുതികാൽ വെട്ടും, സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്കക്കാരെ പാടെ തഴഞ്ഞതുമൊക്കെ അതിന് കാരണമായി. 100 അംഗ കോർപ്പറേഷനിൽ നിലവിൽ കോൺഗ്രസ് അംഗങ്ങൾ എട്ട്. ലീഗിന് രണ്ട്. ഈ നാണക്കേടിൽ നിന്ന് കര കയറാൻ മാത്രമല്ല,ഭരണം പിടിക്കാനുമുള്ള ജീവന്മരണ പോരാട്ടത്തിലാണ് കോൺഗ്രസ്.ആ പോരാട്ടത്തിന്റെ തേരാളിയായി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.മുരളീധരനെ രംഗത്തിറക്കിയിട്ട് മാസങ്ങളായി.

എ.സമ്പത്തിനെ ഇറക്കാൻ എൽ.ഡി.എഫ്

കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​തു​ട​ർ​ ​ഭ​ര​ണം​ ​എ​ങ്ങ​നെ​യും​ ​നി​ല​ ​നി​റു​ത്തു​മെ​ന്ന​ ​വാ​ശി​യി​ലാ​ണ് ​സി.​പി.​എ​മ്മും​ ​എ​ൽ.​ഡി.​എ​ഫും.​ ​മു​ൻ​ ​എം.​പി​ ​എ.​ ​സ​മ്പ​ത്തി​നെ​ ​മേ​യർ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​ ​അ​ങ്കം​ ​കൊ​ഴു​പ്പി​ക്കാ​നാ​ണ് ​സി.​പി.​എ​മ്മി​ലെ​ ​അ​ണി​യ​റ​ ​നീ​ക്കം.​ ​പാ​ർ​ട്ടി​യി​ലെ​യും​ ​എ​ൽ.​ഡി.​എ​ഫി​ലെ​യും​ ​മ​റ്റ് ​ചി​ല​രെ​യും​ ​രം​ഗ​ത്തി​റ​ക്കാ​നാ​ണ് ​ആ​ലോ​ച​ന.​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​മു​ന്നേ​റ്റം​ ​കു​റി​ച്ച​ ​ബി.​ജെ.​പി​ ​നേ​ടി​യ​ത് ​നൂ​റി​ൽ​ 35​ ​സീ​റ്റ്.​ ​ഒ​രു​ ​പ​ടി​ ​കൂ​ടി​ ​ക​ട​ന്നാ​ൽ​ ​ഭ​ര​ണം​ ​പി​ടി​ക്കാ​വു​ന്ന​ ​സ്ഥി​തി.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​​ ​സെ​ക്ര​ട്ട​റി​ ​വി.​വി.​ ​രാ​ജേ​ഷി​നെ​ ​മേ​യ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കു​ന്ന​ ​കാ​ര്യം പ​രി​ഗ​ണ​ന​യിൽ.