auto

മുംബയ്: കൺവേർട്ടബിൾ സീറ്റ്, എയർ കണ്ടീഷണർ (എസി), പവർ വിൻഡോ. ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുക. ഈ പറയുന്നത് ഏതെങ്കിലും കാറിനെക്കുറിച്ചാണോ എന്നാണ്. എന്നാൽ റോഡിലൂടെ ഓടുന്ന ഒരു ഓട്ടോറിക്ഷയിൽ ഇത്തരം സൗകര്യമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ഓട്ടോ. മഹാരാഷ്ട്രയിലെ അമരാവതി മേഖലയിലെ ബദ്‌നേരയിൽ നിന്നുള്ളതാണ് വീഡിയോ.

ഇരുവശത്തും നാല് വാതിലുകൾ ഉള്ള രീതിയിൽ വാഹനം മോഡിഫൈ ചെയ്തതായി വീഡിയോയിൽ കാണുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിന്നിലെ സീറ്റുകൾക്ക് പവർ വിൻഡോ ഓപ്ഷൻ, എയർ കണ്ടീഷണർ എന്നിവയാണ് ഈ വാഹനത്തിലെ സൗകര്യം. മണിക്കൂറുകളോളം യാത്ര ചെയ്യുന്നവർക്ക് പിൻ സീറ്റ് ഒരു കിടക്കയാക്കി മാറ്റാം. ഇത് യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം നൽകുന്നു. ഇതോടൊപ്പം ലഗേജ് സൂക്ഷിക്കാൻ ആവശ്യമായ ബൂട്ട് സൗകര്യവും പിൻഭാഗത്തുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. യാത്രക്കാർക്ക് വേണ്ടി ഇത്രയും സൗകര്യം ഒരുക്കിയ ഓട്ടോ ഡ്രൈവറെ അഭിനന്ദിക്കണമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. കിടന്ന് യാത്ര ചെയ്യാൻ അനുവദിക്കുന്ന സീറ്റിനെക്കുറിച്ചാണ് കുടുതൽ പേരും ആശ്ചര്യപ്പെടുന്നത്. ഇത്രയും സൗകര്യം ഒരു ഓട്ടോയിൽ ഒരുക്കിയ ഡ്രൈവർ അടിപൊളിയാണെന്നും സോഷ്യൽ മീഡിയ പറയുന്നു. വീഡിയോ