viswasam

ജ്യോതിഷത്തിൽ വിശ്വാസമുള്ള ധാരാളംപേരുണ്ട്. ഓരോ നക്ഷത്രക്കാരെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ശരിയാകുമ്പോഴാണ് അവ‌ർക്ക് ഇതിനോടുള്ള വിശ്വാസം കൂടുന്നത്. പലപ്പോഴും പ്രവചനങ്ങളിൽ ഭൂരിഭാഗവും ശരിയാകാറുണ്ട്. ജനിച്ച സമയത്തിന്റെ പ്രത്യേകതകൾ ഒരു വ്യക്തിയെ സ്വാധീനിക്കുന്നതിനാലാണ് ചെറിയ വ്യത്യാസങ്ങൾ വരുന്നത്. ഇത്തരത്തിൽ ജ്യോതിഷപ്രകാരമുള്ള ഒരു പ്രവചനം നോക്കാം. വിഷ്‌ണുമായാ കുട്ടിച്ചാത്തന്റെ അനുഗ്രഹമുള്ള ചില നക്ഷത്രക്കാരും അവർക്ക് ജീവിതത്തിലുണ്ടാകാൻ പോകുന്ന ഭാഗ്യങ്ങളെക്കുറിച്ചും അറിയാം.

അത്ഭുത കാര്യങ്ങൾ നടത്താൻ കഴിവുള്ള ദേവനാണ് വിഷ്‌ണുമായാ കുട്ടിച്ചാത്തൻ. അപ്രാപ്യമെന്ന് കരുതുന്ന കാര്യങ്ങൾ പോലും ക്ഷണനേരത്തിൽ നടത്താൻ സാധിക്കും. ജീവിതത്തിൽ ഏറെ ദുരിതങ്ങളനുഭവിക്കുന്നവരെ രക്ഷിക്കാൻ സാധിക്കുന്ന ദേവൻ കൂടിയാണ് വിഷ്‌ണുമായാ കുട്ടിച്ചാത്തൻ. ചില നക്ഷത്രക്കാർക്ക് ജന്മനാ ഈ ദേവന്റെ അനുഗ്രഹം ഒപ്പമുണ്ടാകും. ഇവർ മനസിൽ ഒരുപാടാഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുമെന്നാണ് വിശ്വാസം. ഏറെ പ്രത്യേകതകളും ഇത്തരക്കാർക്കുണ്ടാകും.

സ്വന്തം കഴിവുകളെയും ബലഹീനതകളെയും കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ളവരാണ് ഈ നക്ഷത്രക്കാർ. എന്നാൽ, ഇവരുടെ വാക്കുകളും പ്രവൃത്തിയും മറ്റുള്ളവർ തിരിച്ചറിയാൻ വൈകും. ശക്തിയും സത്യവുമുള്ള ഇവർ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കും. ആഗ്രഹിച്ച കാര്യങ്ങൾക്ക് വേണ്ടി ഊണും ഉറക്കവുമില്ലാതെ പരിശ്രമിക്കും. മറ്റുള്ളവർക്ക് ഇവരെ സ്വാധീനിക്കാനാവില്ല. സ്വയം തോന്നുന്നത് മാത്രം ചെയ്യുന്നവരാണ് ഈ നക്ഷത്രക്കാർ.

ആരെയും അന്ധമായി വിശ്വസിക്കാത്ത ഈ നക്ഷത്രക്കാർ ചെയ്യുന്ന കാര്യങ്ങളിൽ നൂറുശതമാനം നീതി പുലർത്തും. പൊതുവേ സമാധാനപ്രിയരായ ഇവർ മറ്റുള്ളവരോട് വഴക്കിന് പോകാറില്ല. അത്തം, പുണർതം, ഭരണി, പൂരം, പൂരാടം, ചതയം, പൂയം, തിരുവാതിര, പൂരുരുട്ടാതി, മൂലം എന്നീ നക്ഷത്രക്കാർക്കാണ് വിഷ്‌ണുമായാ കുട്ടിച്ചാത്തന്റെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാവുന്നത്.