job

മിൽമയിൽ ടെക്‌നീഷ്യൻ ഗ്രേഡ് II (ബോയിലര്‍) തസ്‌തികയിൽ തൊഴിൽ നേടാനവസരം. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്തനംതിട്ടയിലാകും നിയമനം. നാളെ (നവംബർ നാല്) തിരുവനന്തപുരത്ത് റീജണൽ കോ- ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ വച്ചാണ് അഭിമുഖം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 40 വയസാണ്. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷവും ഇളവ് ലഭിക്കും. 24,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. വ്യക്തിഗത അഭിമുഖം, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ഐടിഐയിൽ എൻടിവിസി സർട്ടിഫിക്കറ്റ് (ഫിറ്റർ) ഉണ്ടായിരിക്കണം. രണ്ടാം ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റും ഫാക്‌ടറി ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റും ആവശ്യമാണ്. ബന്ധപ്പെട്ട മേഖലയിൽ ആർഐസി വഴി ഒരു വർഷത്തെ അപ്രന്റീസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.