beauty

ഇന്നത്തെ കാലത്ത് ഭൂരിഭാഗംപേരും അനുഭവിക്കുന്ന പ്രശ്‌നമാണ് നര. ഇതിന് പിന്നിൽ പല കാരണങ്ങളാണ്. യഥാർത്ഥ പ്രശ്‌നം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം മിക്കവരും കെമിക്കൽ ഡൈയെ ആശ്രയിക്കാറാണ് പതിവ്. എന്നാൽ, ഇത് താൽക്കാലിക പരിഹാരമാണെങ്കിലും ഭാവിയിൽ ഏറെ ദോഷങ്ങൾ ചെയ്യും. അതിനാൽ, വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഓയിൽ ഡൈ പരിചയപ്പെടാം. ഇത് ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മതിയാകും. മുടിയിലെ നര മാറാൻ മാത്രമല്ല, നന്നായി വളരാനും പുതിയ മുടികൾ നരയ്‌ക്കാതിരിക്കാനും സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങൾ

എള്ളെണ്ണ - 500 മില്ലി

മഞ്ഞൾപ്പൊടി - 2 ടേബിൾസ്‌പൂൺ

വൈറ്റിമിൻ ഇ കാപ്‌സ്യൾ - 1 എണ്ണം

തയ്യാറാക്കേണ്ട വിധം

ഇരുമ്പ് ചീനച്ചട്ടിയിലേക്ക് എള്ളെണ്ണയെടുക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിച്ച ശേഷം തീ കുറച്ചുവച്ച് നന്നായി തിളപ്പിക്കണം. നല്ല കറുത്ത നിറമാകുമ്പോൾ ഓഫ് ചെയ്‌ത് തണുക്കാനായി മാറ്റിവയ്‌‌ക്കുക. ശേഷം അരിച്ചെടുത്ത് ഒരു ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റുക. ഇതിലേക്ക് വൈറ്റമിൻ ഇ കാപ്‌സ്യൂൾ കൂടി പൊട്ടിച്ച് ചേർ‌ക്കണം.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച എണ്ണ മുടിയിലും ശിരോചർമത്തിലും നന്നായി പുരട്ടുക. ഒരു മണിക്കൂർ വച്ചശേഷം ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.