
പാങ്ങോട്: മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെമിസ്ട്രി വിഭാഗം സെമിനാർ സംഘടിപ്പിച്ചു.ന്യൂക്ലിയർ പവർ പ്ലാന്റുകളും സുസ്ഥിര വികസനവും ഇന്ത്യൻ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ കൂടംകുളം ആണവ നിലയത്തിലെ സയന്റിഫിക് ഓഫീസർ എ.വി.സതീഷ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പലും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായ ഡോ.ഹാഷിം.എം അദ്ധ്യക്ഷത വഹിച്ചു.കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഷിജി ഫസിൽ,അദ്ധ്യാപകൻ ഡോ.സിയാദ്.യു,ഡോ.നിഖിൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഐസറിൽ അഡ്മിഷൻ കിട്ടിയ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിലെ പൂർവ വിദ്യാർത്ഥിയായ സമീർ അഹമ്മദിനെ അനുമോദിച്ചു.മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥികളുടെ പേപ്പർ പ്രസന്റേഷൻ,ക്വിസ് മത്സരം,പ്രസംഗ മത്സരം എന്നിവയും നടന്നു.ഡോ.ഇ.എ.നാസിമുദ്ധീൻ നന്ദി പറഞ്ഞു.