mammootty

തൃശൂർ: അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഇതൊരു മത്സരമല്ലെന്നും യാത്രയാണെന്നും അദ്ദേഹം പ്രതികരിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ആസിഫിനും ടൊവിനോയ്ക്കും ഷെംല ഹംസയ്ക്കും സിദ്ധാർത്ഥ് ഭരതനും സൗബിനും എല്ലാവർക്കും അഭിനന്ദനങ്ങൾ. അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ബോയ്സ് ടീമിനും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്തപ്രാവശ്യം കിട്ടും.

അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ അഭിനയിക്കുന്നത്. അതൊക്കെ സംഭവിക്കുന്നു. ഇതൊരു യാത്രയല്ലേ. കൂടെനടക്കാൻ ഒത്തിരിപേർ ഉണ്ടാകില്ലേ. അവർ നമുക്കൊപ്പം കൂട്ടുവരുന്നു. ഇതൊരു മത്സരമെന്ന് പറയാനാകില്ല. ഓട്ട മത്സരമൊന്നുമല്ലല്ലോ.'- മമ്മൂട്ടി പറഞ്ഞു. പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയതെന്ന് മാദ്ധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ഞാനെന്താ പഴയതാണോയെന്നായിരുന്നു മെഗാസ്റ്റാറിന്റെ പ്രതികരണം.