
പുതുമുഖം ഷംല ഹംസ നടി , മികച്ച ചിത്രം ഉൾപ്പടെ 10 അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്,
ജനപ്രീതി നേടിയ ചിത്രം പ്രേമലു
ഭ്രമാത്മകമായ ലോകത്തിന്റെ കഥ പറഞ്ഞ ഭ്രമയുഗം എന്ന ചിത്രത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും വിസ്മയിപ്പിച്ച മമ്മൂട്ടി 2024ൽ മികച്ച നടനുള്ള സംസ് ഥാന അവാർഡ് കരസ്ഥമാക്കി.
ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.തുടർച്ചയായി മൂന്നാം വർഷവും. 2022 ൽ നൻപകൽ നേരത്ത് മയക്കം, 2023 കാതൽ എന്നീ ചിത്രങ്ങളും മികച്ച നടൻ എന്ന സംസ്ഥാന അംഗീകാരം നേടി കൊടുത്തു. ഫെമിനിച്ചി ഫാത്തിമിയിലൂടെ പുതുമുഖം ഷംല ഹംസ മികച്ച നടിയായി. മികച്ച ചിത്രം
ഉൾപ്പെടെ 10 പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് വാരി .
മികച്ച സംവിധായകൻ, സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപ കല്പന, കളറിസ്റ്റ് എന്നിങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച പുരസ്കാരങ്ങൾ.
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ( പാരഡൈസ്) ജ്യോതിർമയി ( ബോഗയ്ൻ വില്ല) യും നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് ടൊവിനോ തോമസും ( എൽആർ എം) ആസിഫ് അലി( കിഷ്കിന്ധാ കാണ്ഡം) അർഹരായി.
പുരസ്കാര തിളക്കത്തിൽ സിനിമയിലെ ചെറുപ്പം
സംവിധായകനും തിരക്കഥാ കൃത്തിനുമുള്ള പുരസ്കാരം ചിദംബരം നേടി.
സ്വഭാവ നടൻമാരായി സൗബിൻ ഷാഹിറും ( മഞ്ഞുമ്മൽ ബോയ്സ്) സിദ്ധാർത്ഥ് ഭരതനും ( ഭ്രമയുഗം) രണ്ടാമത്തെ ചിത്രം - ഫെമിനിച്ചി ഫാത്തിമ,
സ്വഭാവനടി - ലിജോമോൾ ജോസ് ( നടന്ന സംഭവം ) കഥാകൃത്ത് - പ്രസന്ന വിതാനഗെ (പാരഡൈസ്) ഛായാഗ്രാഹകൻ - ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്‌സ്) തിരക്കഥ (അഡാപ്‌റ്റേഷൻ) - ലാജോ ജോസ് അമൽ നീരദ് ( ബോഗയ്ൻവില്ല)ഗാനരചയിതാവ് - വേടൻ ഗാനം - കുതന്ത്രം (വിയർപ്പ് തുന്നിയിട്ട കുപ്പായം) - മഞ്ഞുമ്മൽ ബോയ്‌സ്,
സംഗീത സംവിധാനം - സുഷിൻ ശ്യാം (ഗാനങ്ങൾ) മറവികളെ പറയൂ.... ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി -( ബോഗയ്ൻവില്ല) (പശ്ചാത്തല സംഗീതം - ക്രിസ്റ്റോ സേവ്യർ ( ഭ്രമയുഗം)
ഗായകൻ ( - കെ.എസ്.ഹരിശങ്കർ ഗാനം - കിളിയേ... (പൂവേ പൂവേ താഴമ്പൂവേ....) (എ.ആർ.എം), ഗായിക - സെബ ടോമി ഗാനം - ആരോരും കേറിടാത്തൊരു ചില്ലയിൽ (അം അഃ)ചിത്രസംയോജകൻ - സൂരജ് ഇ.എസ്. ( കിഷ്‌കിന്ധാ കാണ്ഡം)കലാസംവിധാനം - അജയൻ ചാലിശ്ശേരി ( മഞ്ഞുമ്മൽ ബോയ്‌സ്) സിങ്ക് സൗണ്ട് - അജയൻ അടാട്ട് ( പണി) ശബ്ദമിശ്രണം ഫസൽ എ. ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ ( മഞ്ഞുമ്മൽ ബോയ്‌സ്)മേക്കപ്പ് - റോണക്‌സ് സേവ്യർ ( . ബോഗയ്ൻവില്ല . ഭ്രമയുഗം)വസ്ത്രാലങ്കാരം സമീറ സനീഷ് ( രേഖാചിത്രം, ബോഗയ്ൻവില്ല ) ഡബ്ബിംഗ് ആർട്ടിസ്റ്റ് ( ആൺ) - ഭാസി വൈക്കം (രാജേഷ് ഒ.വി.) ( ബറോസ് -) ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ) - സയനോര ഫിലിപ്പ്( ബറോസ് )നൃത്തസംവിധാനം സുമേഷ് സുന്ദർ , ജിഷ്ണുദാസ് (ബോഗയ്ൻവില്ല)നവാഗത സംവിധായകൻ - ഫാസിൽ മുഹമ്മദ്
( ഫെമിനിച്ചി ഫാത്തിമ)മികച്ച വിഷ്വൽ എഫക്ട്‌സ് ജിതിൻ ലാൽ , ആൽബർട്ട് തോമസ്. അനിരുദ്ധ മുഖർജി , സാലിം ലാഹിർ ( എ.ആർ. എം) ജനപ്രീതി നേടിയ ചിത്രം പ്രേമലു.