d

തിരുവനന്തപുരം: 2025ലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ഒടുക്കി ഇന്ന് മുതൽ 8ന് വൈകിട്ട് 4നുള്ളിൽ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജിൽ പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരാകേണം. വിവരങ്ങൾക്ക് www.cee.kerala.gov.in. 0471 – 2332120, 2338487