
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട് ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും ഉണ്ടായി. എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.
മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലുള്ളവർക്കാണ് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ പരിധിയിലുള്ളവർക്ക് ഇതേ അനുഭവം ഉണ്ടായെന്നും പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സംഭവം പരിശോധിക്കുകയാണ്.