
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് വമ്പൻ ടീമുകൾ ഏറ്റുമുട്ടുന്നു. മുൻ ചാമ്പ്യന്മാരുടെ പോരിൽ റയൽ മാഡ്രിഡ് ഇംഗ്ളീഷ് ക്ളബ് ലിവർപൂളിനെയാണ് നേരിടുന്നത്. ലിവർപൂളിന്റെ തട്ടകത്തിലാണ് മത്സരം. ഈ സീസണിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ചവരാണ് റയൽ മാഡ്രിഡ്. ലിവർപൂളിന് രണ്ട് കളികളിലേ ജയിക്കാനായിരുന്നുള്ളൂ. 2021-22 സീസണിൽ ലിവർപൂളിനെ ഫൈനലിൽ തോൽപ്പിച്ചാണ് റയൽ കിരീടം നേടിയിരുന്നത്. കഴിഞ്ഞസീസണിൽ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ലിവർപൂൾ 2-0ത്തിന് ജയിച്ചിരുന്നു.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി മുൻ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ നേരിടും. പാരീസിന്റെ തട്ടകത്തിലാണ് മത്സരം. ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ സ്ളാവിയ പ്രാഹയേയും ടോട്ടൻഹാം കോപ്പൻഹേഗനെയും നേരിടും.
ഇന്നത്തെ പ്രധാന മത്സരങ്ങൾ
ആഴ്സനൽ Vs സ്ളാവിയ പ്രാഹ
നാപ്പോളി Vs എയ്ൻട്രാൻക്ട്
(രാത്രി 11.15 മുതൽ)
ലിവർപൂൾ Vs റയൽ മാഡ്രിഡ്
ടോട്ടൻഹാം Vs കോപ്പൻ ഹേഗൻ
ഒളിമ്പ്യാക്കോസ് Vs പി.എസ്.വി
പി.എസ്.ജി Vs ബയേൺ
(രാത്രി 11.15 മുതൽ സോണി ചാനൽ നെറ്റ്‌വർക്കിൽ ലൈവ്)