pancard

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ പാൻകാർഡുകൾ നിർജ്ജീവമാകാൻ സാദ്ധ്യത. 2025 ഡിസംബർ 31നു മുൻപ് ഈ പ്രക്രിയ പൂർത്തിയാക്കാത്തവരുടെ പാൻ കാർഡുകളാകും നിർജ്ജീവമാകുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകി. ഈ പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ (2026 ജനുവരി 1) പാൻ കാർഡ് നിർജ്ജീവമാകുമെന്ന് യുഐഡിഎഐ, ആദായനികുതി വകുപ്പ് എന്നിവയുടെ മാർഗനിർദ്ദേശത്തിൽ പറയുന്നു.

നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ആധാർ അപ്‌ഡേഷൻ പ്രക്രിയകൾ എളുപ്പമാക്കുന്നതിനു വേണ്ടിയാണ് പുതിയ മാറ്റമെന്ന് യുഐഡിഎഐ അറിയിക്കുന്നു. പാൻകാർഡുകൾ നിർജ്ജീവമാകുന്നത് ബാങ്കിംഗ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ വരുന്നതിനും നികുതികളും റിട്ടേണുകളും ഫയൽ ചെയ്യുമ്പോൾ പ്രശ്നങ്ങൾക്കും കാരണമായേക്കാം.എസ്എംഎസ് വഴിയോ ഇ-ഫയൽ പോർട്ടൽ വഴിയോ ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും

എസ്എംഎസ് രീതി

ആദായനികുതി വകുപ്പിന്റെ നിർദേശം അനുസരിച്ച്, നികുതിദായകർക്ക് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കാം.നികുതിദായകന്റെ പേരും ജനനത്തീയതിയും ആധാറിലും പാൻ രേഖകളിലും ഒരുപോലെയാണെങ്കിൽ ആധാർ നമ്പർ പാൻ നമ്പറുമായി ലിങ്ക് ചെയ്യപ്പെടും.

ഇ-ഫയലിംഗ് പോർട്ടൽ രീതി

നികുതിദായകർക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാം. പേജിന്റെ ഇടതുവശത്തുള്ള പാനലിലെ 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി, ശേഷം സാധുവാക്കുക എന്ന ഓപ്ഷൻ നൽകി രണ്ടു രേഖകളും ബന്ധിപ്പിക്കാം. നികുതിദായകന്റെ പേരും ജനനത്തീയതിയും ആധാറിലും പാൻ രേഖകളിലും ഒരുപോലെയാണെങ്കിൽ ആധാർ നമ്പർ പാൻ നമ്പറുമായി ബന്ധിപ്പിക്കപ്പെടും. ഇ-ഫയലിംഗ് പോർട്ടലിലൂടെ നേരത്തെ രേഖകൾ പരസ്‌പരം ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കുന്നു.