blasters

ബാംബോലിം : ഗോവയിൽ നടക്കുന്ന ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ സൂപ്പർ കപ്പിൽ കേരള ബ്ളാസ്റ്റേഴ്സിന് വിജയത്തുടക്കം. മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് സ്പോർട്ടിംഗ് ക്ളബ് ഡൽഹിയെയാണ് ബ്ളാസ്റ്റേഴ്സ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇരാ ഗോളുകൾ നേടിയ കോൾഡോ ഒബിയേറ്റയും കൊറോ സിംഗുമാണ് ബ്ളാസ്റ്റേഴ്സിന് വിജയം നൽകിയത്. വ്യാഴാഴ്ച മുംബയ് സിറ്റിക്കെതിരെയാണ് അടുത്ത മത്സരം.