
പാട്‌ന: എൻ.ഡി.എ അധികാരത്തിൽ വന്നാൽ ബീഹാറിൽ ഒരു പ്രതിരോധ ഇടനാഴി വരുമെന്നും അതിന്റെ ഭാഗമായി ഓരോ ജില്ലയിലും ഫാക്ടറികൾ സ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഷിയോഹറിലെ റാലിൽ പറഞ്ഞു. സംസ്ഥാനത്ത് എം.എസ്.എം.ഇ, വ്യവസായ പാർക്കുകളും നിർമ്മിക്കും. ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിയുടെ കാലം മുതൽ ബീഹാർ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി നേരിടാൻ പ്രത്യേക കമ്മിഷൻ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
14ന് ഫലപ്രഖ്യാപന ദിവസം ഉച്ചയ്‌ക്ക് ഒരുമണിയോടെ ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം തുടച്ചുനീക്കപ്പെടുമെന്നും എൻ.ഡി.എ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും അമിത്ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ തറക്കല്ലിട്ട സീതാ ക്ഷേത്രത്തിന്റെ സമർപ്പണ ദിനത്തിൽ സീതാമർഹി-അയോദ്ധ്യ വന്ദേ ഭാരത് ട്രെയിൻ തുടങ്ങുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.