arya

നടിയും അവതാരകയുമായ ആര്യ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. രണ്ട് മാസം മുമ്പായിരുന്നു ആര്യ സുഹൃത്തും ബിഗ് ബോസ് മുൻ താരവുമായ സിബിനെ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ആര്യയ്‌ക്കൊരു മകളുണ്ട്.

ആര്യയുടെ പുതിയൊരു ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം കണ്ടതോടെ ആര്യ ഗർഭിണിയാണോ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുകയും ചെയ്‌തു. അതിനുമറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ.


''എന്റമ്മേ നിങ്ങൾ എന്താ ഇങ്ങനെ. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നവരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളേ. ആ പരമ്പരയിൽ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ക്യാരക്ടർ പ്രെഗ്നന്റാണ്. ആ ഫോട്ടായാണ് നിങ്ങൾ കണ്ടത്. ആ ഒരു ഷോയിൽ മാത്രം ഞാൻ അങ്ങനെ വരുന്നതാണ്. എന്റെ ഗർഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാൽ നഹീ''- ആര്യ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.


ആര്യയും സിബിനും ഓഗസ്റ്റ് 20നാണ് വിവാഹിതരായത്. കഴിഞ്ഞ മേയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.