naveen

ബംഗളൂരു: കന്നഡ സീരിയൽ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി പിടിയിൽ. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ മോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗളൂരുവിലെ സ്വകാര്യ സ്ഥാനപത്തിൽ ജോലി ചെയ്തുവരികയാണ്. തെലുങ്ക്, കന്നഡ സീരിയലിൽ അഭിനയിക്കുന്ന നടിയാണ് അന്നപൂർണേശ്വരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

ഫേസ്ബുക്കിൽ പ്രതി നിരന്തരം അശ്ലീല ചിത്രങ്ങൾ അയക്കുകയും ശല്യം ചെയ്യുകയും ചെയ്തതായി നടി പരാതിയിൽ പറയുന്നു. ഫോണിൽ വിളിച്ച് വിലക്കിയിട്ടും നവീൻ സന്ദേശം അയക്കുന്നത് തുടർന്നു. സ്വകാര്യ അശ്ലീല ഫോട്ടോകൾ അയച്ച് അപമാനിച്ചെന്നും പരാതിയിൽ വ്യക്തമാക്കി. നവീനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.