
മല്ലിക സുകുമാരന്റെ ജന്മദിനമാണിന്ന്. മകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പടെ നിരവധി പേരാണ് നടിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. മകൾ അലംകൃതയെ എടുത്തുകൊണ്ട് സന്തോഷത്തോടെ നിൽക്കുന്ന മല്ലികയുടെ ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പിറന്നാൾ ആശംസകൾ അമ്മ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം കണ്ടതോടെ മല്ലിക സുകുമാരനും ഹാപ്പിയായി. തന്റെ ആൽബത്തിൽ ഈ ചിത്രം ഇല്ലായിരുന്നെന്നും തനിക്ക് ഇന്ന് കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണിതെന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു.
'താങ്ക്യൂ ദാദു മോൻ. ഇന്നത്തെ ദിവസം എനിക്ക് ലഭിച്ച ഏറ്റവും അമൂല്യമായ സമ്മാനമാണ് ഈ ചിത്രം. എന്റെ ആൽബത്തിൽ ഉണ്ടായിരുന്നില്ല. അച്ഛമ്മയുടെ ക്യൂട്ട് ഡോൾ, അല്ലി മോൾ. ആ സമയത്ത് എന്റെ ടീച്ചറും കൂടിയായിരുന്നു അല്ലി. എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.'- എന്നാണ് മല്ലിക പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന് താഴെ നിരവധി പേരാണ് മല്ലിക സുകുമാരന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. ആശംസയറിയിച്ചുകൊണ്ട് മൂത്ത മകനും നടനുമായ ഇന്ദ്രജിത്തും ഫേസ്‌ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അമ്മയുടെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ മരുമക്കളായ പൂർണിമയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.