
പനീർ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മാംസാഹാരം കഴിക്കാത്ത മിക്കവരും തിരഞ്ഞെടുക്കുന്നത് പനീർ വിഭവങ്ങളാണ്. എന്നാൽ സമീപകാലത്തായി പനീറുമായി ബന്ധപ്പെട്ട ആശങ്ക രാജ്യത്തുടനീളം ഉയർന്നുവരുന്നുണ്ട്. വ്യാജ പനീർ അല്ലെങ്കിൽ അനലോഗ് പനീറിന്റെ ഉപയോഗം വ്യാപകമാവുകയാണ്. ശുദ്ധമായ പാലിന് പകരം വിലകുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉത്പന്നം രുചിയും പോഷകവും കുറയ്ക്കും എന്നുമാത്രമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവും.
ശുദ്ധമായ പാലോ പാൽ കൊഴുപ്പോ ഉപയോഗിക്കാതെ വെജിറ്റബിൾ ഓയിൽ, സ്റ്റാർച്ച്, സിന്തറ്റിക് കോഗുലന്റ്‌സ്, മിൽക്ക് സോളിഡ്‌സ് എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് അനലോഗ് പനീർ. പരമ്പരാഗതമായി തയ്യാറാക്കുന്നത് അല്ലെങ്കിലും ഇവയ്ക്ക് പനീറിന്റെ അതേ രൂപവും ഘടനയുമായിരിക്കും ഉണ്ടാവുക. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പനീർ. എന്നാൽ വ്യാജനിൽ വളരെ കുറച്ച് പോഷകമൂല്യം മാത്രമായിരിക്കും ഉണ്ടാവുക. കൂടാതെ ദോഷകരമായ ട്രാൻസ് ഫാറ്റുകളോ അഡിറ്റീവുകളോ അടങ്ങിയിരിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും.
ആരോഗ്യപ്രശ്‌നങ്ങൾ