
'ചാറ്റ്‌ജിപിടി ഗോ' സബ്‌സ്‌ക്രിപ്‌ഷൻ ഇന്ത്യയിൽ ഒരു വർഷത്തോളം സൗജന്യമായി ഉപയോഗിക്കാം. നവംബർ നാല് മുതൽ ഈ ആനുകൂല്യം ലഭ്യമാണ്. അടുത്തിടെ ഇതുസംബന്ധിച്ച് എഐ ഈ പ്രഖ്യാപനം നടത്തിയിരുന്നു. ഓഫർ കാലയളവിൽ ചാറ്റ്‌ജിപിടിയിൽ സെെൻ അപ്പ് ചെയ്യുന്നവർക്കും നേരത്തെ അക്കൗണ്ടുള്ളവർക്കും ഗോ സബ്സ്ക്രിഷൻ സൗജന്യമായി ലഭിക്കും.
ഇതിലൂടെ മെച്ചപ്പെട്ട ചാറ്റ്ജിപിടി ഫീച്ചറുകൾ ഉപയോഗപ്പെടുത്താം. ചിത്രങ്ങൾ നിർമിക്കുന്നതിന്റെ എണ്ണം, സ്റ്റോറേജ്, മെസേജ് ലിമിറ്റ് ഉൾപ്പടെയുള്ളവ വർദ്ധിക്കും. ഇന്ത്യയിൽ ഇതിനകം വൻ സ്വീകാര്യത ചാറ്റ്ജിപിടിയ്ക്കുണ്ട്. സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ കൂടി വന്നാൽ ഇനിയും സ്വീകാര്യത കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സബ്‌സ്‌ക്രെെബ് ചെയ്യാൻ
ചാറ്റ്ജിപിടി ഓപ്പൺ ചെയ്യുമ്പോൾ അതിൽ സബ്‌സ്ക്രിപ്ഷൻ അപ്ഗ്രേഡ് ചെയ്യാൻ നിർദേശിച്ചുള്ള പോപ് അപ്പ് ബാനർ കാണാം. അല്ലെങ്കിൽ ചാറ്റ്ജിപിടി ഓപ്പൺ ചെയ്യുമ്പോൾ മുകളിലായി 'ട്രൈ ഗോ' എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ചാറ്റ്ജിപിടിയുടെ സബ്സ്ക്രിപ്‌ഷൻ പേജിലേക്ക് പോവാം, അതിൽ ചാറ്റ് ജിപിടി ഗോ സബ്സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുക.
ശേഷം പേമെന്റ് പൂർത്തിയാക്കാൻ ക്രെഡിറ്റ് കാർഡോ, യുപിഐയോ ഇതിനായി ഉപയോഗിക്കാം. തുടക്കത്തിൽ പണമൊന്നും തന്നെ ഈടാക്കില്ല. ഓഫർ കാലാവധി കഴിഞ്ഞാൽ സബ്സ്ക്രിപ്ഷൻ തുകയായ 399 രൂപ ഈടാക്കിത്തുടങ്ങും. എന്നാൽ അതിന് മുൻപ് സബ്സ്ക്രിപ്ഷൻ ആവശ്യമില്ലാത്തവർക്ക് അത് പിൻവലിക്കാവുന്നതാണ്.