
ദിലീപിനെ നായകനാക്കി സിനിമയെടുക്കാൻ ആരും മടിക്കുന്നതല്ലെന്നും നിരവധി പേർ കാത്തുനിൽക്കുന്നുണ്ടെന്നും സംവിധായകൻ വ്യാസൻ എടവനക്കാട് പറഞ്ഞു. അദ്ദേഹം ആർക്കും പിടികൊടുക്കാത്തതാണ്. കേസിന്റ ഭാഗമായി ദിലീപ് തന്നെ മാറിനിൽക്കുന്നതാണ്. ദിലീപിനെ നായകനാക്കി പത്തോളം സിനിമകൾ ചെയ്യാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. പുള്ളി തന്നെ കേസ് കഴിയാൻ വേണ്ടി മാറിനിൽക്കുകയാണെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോകയെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു. 'മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വിജയ ചിത്രം ലോകയാണ്. ലോക ഒരു കൺവെൻഷനൽ സിനിമയാണോ? 25 വർഷം മുമ്പ് പുറത്തിറങ്ങിയ ഹൊറർ പടമാണ് ഇന്ദ്രിയം. അന്ന് അതിൽ പ്രധാന കഥാപാത്രം നായികയായിരുന്നു. 25 വർഷത്തിന് ശേഷം പ്രധാന കഥാപാത്രം നായികയാണ്. വമ്പൻ സൂപ്പർ താരങ്ങൾ നിൽക്കുമ്പോഴാണ് ഒരു നായികയെ വച്ച് 300 കോടി ഉണ്ടാക്കുന്നത്'- അദ്ദേഹം പറഞ്ഞു.