bjp

തിരുവനന്തപുരം: വികസിത അനന്തപുരി സന്ദേശ പദയാത്രകളുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ നയിക്കുന്ന വികസിത അനന്തപുരി സന്ദേശ പദയാത്ര നാളെ ( നവംബർ 5 ) പൂജപ്പുര ജംഗ്ഷനിൽ വൈകുന്നേരം മൂന്നു മണിക്ക് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

പൂജപ്പുരയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര കുഞ്ചാലുമൂട്, കരമന, തളിയൽ വഴി കാലടി ജംഗ്ഷനിൽ എത്തി സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉദ്ഘാടനം ചെയ്യും. സിറ്റി
ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ സംസ്ഥാന അദ്ധ്യക്ഷനൊപ്പം പദയാത്രയ്ക്ക് നേതൃത്വം നൽകും