accident

ബിലാസ്പൂർ: മെമു ട്രെയിൻ ഗുഡ്സ് ട്രെയിനിൽ ഇടിച്ചുകയറി ആറ് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ജയറാംനഗർ സ്റ്റേഷന് സമീപത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ മെമു ട്രെയിനിന്റെ ആദ്യ കോച്ച് ഗുഡ്സ് ട്രെയിനിൽ കയറിയതായാണ് റിപ്പോർട്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ മാറ്റുന്നുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

ഒരേ ട്രാക്കിൽ കൂടിയാണ് ഇരു ട്രെയിനുകളും സഞ്ചരിച്ചതെന്നാണ് വിവരം. വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് ബിലാസ്പൂർ- കാട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.