
അശ്വതി: മിക്കപ്രവർത്തനങ്ങളും ഫലവത്താകും. രാഷ്ട്രീയ പ്രവർത്തകർക്ക് സമയം അനുകൂലം. പരീക്ഷകളിൽ വിജയമുണ്ടാകും. തൊഴിൽ സംബന്ധമായി യാത്രകൾ വേണ്ടിവരും. ഈശ്വരാനുഗ്രഹത്താൽ വലിയ വിഷമങ്ങളെ ലഘൂകരിക്കാൻ സാധിക്കും. ഭാഗ്യദിനം ഞായർ
ഭരണി: പല കാര്യങ്ങൾക്കും അനാവശ്യമായി പണം ചെലവഴിക്കും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യം സാധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യം തീരുമാനിക്കും. ഭാഗ്യദിനം ബുധൻ
കാർത്തിക: മാതൃസഹോദരനിൽ നിന്ന് സഹായം ലഭിക്കും. യന്ത്രസാമഗ്രികൾ വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് അനുകൂല സമയം. വീട്ടിലെ അന്തരീക്ഷം പൊതുവെ ശാന്തമായിരിക്കും. സ്നേഹിതരിൽ നിന്നും സഹായം പ്രതീക്ഷിക്കാം. ഭാഗ്യദിനം തിങ്കൾ
രോഹിണി: വിദ്യാഭ്യാസകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഭൂമിവാങ്ങുവാനും വിൽക്കുവാനും പറ്റിയ സമയം. ജോലി സ്ഥലം മോടി പിടിപ്പിക്കും. കൂട്ടുകച്ചവടക്കാർ പ്രത്യേകം ശ്രദ്ധിക്കണം. വലിയ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഭാഗ്യദിനം വെള്ളി
മകയിരം: പൂർവ്വിക സ്വത്ത് ലഭിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. അമൂല്യമായ ചില സമ്മാനങ്ങൾ ലഭിക്കും. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരിച്ചു കിട്ടും. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂല സമയം. ഭാഗ്യദിനം ചൊവ്വ
തിരുവാതിര: ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ വരും. ചില പ്രധാന പ്രമാണങ്ങൾ കൈവശം വന്നുചേരും. പ്രവർത്തനരംഗത്ത് ധീരതയും ഊർജ്ജവും വർദ്ധിക്കും. വീട്ടിൽ പൂജാദി മംഗളകർമ്മങ്ങൾ നടക്കും. ഭാഗ്യദിനം വ്യാഴം
പുണർതം: കലാപരമായി പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയുണ്ടാകും. കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. നിയമജ്ഞർക്ക് ജോലിത്തിരക്ക് അനുഭവപ്പെടും. വ്യവഹാരങ്ങളിൽ വിജയിക്കും. അന്യാധീനപ്പെട്ട വസ്തുവകകൾ തിരികെ ലഭിക്കും. ഭാഗ്യദിനം ഞായർ
പൂയം: സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങളും പ്രോത്സാഹനങ്ങളുമുണ്ടാകും. പൂജാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പ്രായം അധികമായിരിക്കുന്ന സ്ത്രീകളുടെ വിവാഹം നടക്കും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. ഭാഗ്യദിനം വ്യാഴം
ആയില്യം: ജോലിതിരിക്ക് കാരണം വിശ്രമം കുറയും. കലാപരമായി പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. സാങ്കേതിക ജോലിക്കാർക്ക് വിദേശ ജോലിക്ക് അവസരം. ഭൂമിവില്പനയിൽ നല്ല ലാഭം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കൾ തിരികെ കിട്ടും. ഭാഗ്യദിനം ശനി
മകം: ബന്ധുക്കളിൽ നിന്ന് നല്ല സഹകരണമുണ്ടാകും. കേസുകൾ മദ്ധ്യസ്ഥൻ മുഖേന പരിഹരിക്കും. മംഗളകാര്യങ്ങളിൽ പങ്കുചേരാനിടവരും. വിനോദങ്ങൾക്കായി പണം ചെലവഴിക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിക്കാൻ പറ്റിയ സമയം. ഭാഗ്യദിനം ചൊവ്വ
പൂരം: സ്വയം തൊഴിലിലേർപ്പെട്ടവർക്ക് നല്ല കാലം. എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. യുവാക്കളുടെ വിവാഹകാര്യങ്ങൾ തീരുമാനമാകും. അനാവശ്യക്കാര്യങ്ങളിൽ ഇടപെടുന്നത് ഗുണകരമാകില്ല. ഭാഗ്യദിനം ഞായർ
ഉത്രം:മുമ്പ് എഴുതിയ പരീക്ഷകളിലൂടെ ജോലി കിട്ടിയേക്കും. പരസ്യം മുഖേന ലാഭമുണ്ടാകും. വില പിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. ഏജൻസി ഏർപ്പാടുമായി പ്രവർത്തിക്കന്നവർക്ക് അവസരം നല്ലതാണ്. ഉത്സവാദികളിൽ പങ്കെടുക്കും. ഭാഗ്യദിനം ബുധൻ
അത്തം: ശുഭകാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കും. രാഷ്ട്രീയക്കാർക്ക് അനുകൂല സമയം. വ്യാപാരത്തിൽ പെട്ടെന്ന് അഭിവൃദ്ധിയുണ്ടാകും. സാമൂഹികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി കൂടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം. ഭാഗ്യദിനം ശനി
ചിത്തിര: വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുണ്ടാകും. പൂർവിക സ്വത്ത് വന്നുചേരും. ജോലിയിൽ ചില മാറ്റങ്ങളുണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദേശത്തുള്ളവർ മുഖേന ധനലബ്ധിയണ്ടാകും. ഭാഗ്യദിനം വെള്ളി
ചോതി: മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. ജീവിതത്തിൽ പദവിയും അംഗീകാരവും വർദ്ധിക്കും. പുതിയ വാഹനങ്ങൾ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം ചൊവ്വ
വിശാഖം: ചില പുതിയ കാര്യങ്ങൾ ഏറ്റെടുക്കും. എല്ലാരംഗത്തും ബുദ്ധിസാമർത്ഥ്യം പ്രദർശിപ്പിക്കും. ക്രയവിക്രയത്തിലൂടെ ലാഭം പ്രതീക്ഷിക്കാം. ഭൂസ്വത്തുമായി ബന്ധപ്പെട്ട എല്ലാ സംഗതികളിലും നേട്ടം. ഭാഗ്യദിനം ഞായർ
അനിഴം: രാഷ്ട്രീയ പ്രവർത്തകർക്കും എഴുത്തുകാർക്കും സമയം അനുകൂലം. വിദേശയാത്ര സാദ്ധ്യമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പട്ടാളം, പൊലീസ് ,പൊതുപ്രവർത്തകർ എന്നിവർക്ക് നല്ല സമയമാണ്. തൊഴിലിൽ പുരോഗതിയുണ്ടാകും. ഭാഗ്യദിനം തിങ്കൾ
തൃക്കേട്ട: പഴയ സൗഹൃദബന്ധങ്ങൾ നിലനിറുത്തും. ഉയർന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവർത്തിക്കും. വാഹനങ്ങൾ വാങ്ങാൻ പറ്റിയ സമയം. വിദ്യാർത്ഥികൾക്ക് പരീക്ഷാദികളിൽ ഉന്നതവിജയം. ഭാഗ്യദിനം ഞായർ
മൂലം: പുണ്യ ക്ഷേത്രങ്ങൾ ദർശിക്കും. സന്താനത്തിന്റെ ജോലിയെപ്പറ്റി വ്യാകുലപ്പെടും. വിലപ്പെട്ട ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. അദ്ധ്യാപകർക്ക് സ്ഥലം മാറ്റമുണ്ടായേക്കാം. പാർട്ണർഷിപ്പിൽ നിന്നും സാമൂഹിക പ്രവർത്തനത്തിൽ നിന്നും നേട്ടം. ഭാഗ്യദിനം വെള്ളി
പൂരാടം: ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിരമിക്കും. വ്രതാനുഷ്ഠാനം, നിത്യകർമ്മം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയവീട്, വാഹനം എന്നിവ അധീനതയിൽ വന്നുചേരും. ഊഹക്കച്ചവടത്തിലൂടെ ലാഭമുണ്ടാകും. മനസിന് സന്തോഷമുണ്ടാകുന്ന അനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ചൊവ്വ
ഉത്രാടം: പുതിയ വാഹനവും ഭൂമിയും അധീനതയിൽ വന്നുചേരും. യന്ത്രങ്ങളുടെ ക്രയവിക്രയങ്ങളിൽ കൂടുതൽ നേട്ടം. തിരഞ്ഞെടുപ്പുകളിലും വ്യവഹാരങ്ങളിലും വിജയിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. ഭാഗ്യദിനം ചൊവ്വ
തിരുവോണം: ബഹുമുഖചിന്തകൾ മൂലം മനസ് അസ്വസ്ഥമാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യും. മത്സരങ്ങളിൽ വിജയമുണ്ടാകും. സഹോദരൻമാരിൽ നിന്ന് സഹായം ലഭിക്കും. ഉത്തരവാദിത്വവും പ്രശസ്തിയും വർദ്ധിക്കും. ഭാഗ്യദിനം ശനി
അവിട്ടം: ഉദ്യോഗത്തിൽ എല്ലാവിധ പുരോഗതിയുണ്ടാകും. സ്വത്ത് തർക്കങ്ങൾ തീരുമാനമാകും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. പ്രധാന എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. ഭാഗ്യദിനം ശനി
ചതയം: കൂട്ടുകച്ചവടത്തിൽ നല്ല ആദായം ലഭിക്കും. അർഹതയില്ലാത്ത പണം കൈവശം വന്നുചേരും. ഉന്നത വിദ്യാഭ്യാസത്തിന് പുരോഗതിയുണ്ടാകും. ഭൂമിയോ മറ്റുവിലപിടിപ്പുള്ള സാധനങ്ങളോ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം ചൊവ്വ
പൂരുരുട്ടാതി: ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. സാധാരണക്കാരുമായി കൂടുതൽ അടുത്ത് പെരുമാറും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും പണവും ലഭിക്കും. വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തും. ഭാഗ്യദിനം വ്യാഴം
ഉത്രട്ടാതി: സർവീസിൽ നിന്ന് കൂടുതൽ സാമ്പത്തിക നേട്ടം. ജോലിക്കാരിൽ നിന്ന് സഹകരണമുണ്ടാകും. കലാകാരന്മാർക്കും എഴുത്തുകാർക്കും സമയം അനുകൂലം. ചെറുയാത്രകളും ശുപാർശകളും ഫലവത്താകും. ഭാഗ്യദിനം വെള്ളി
രേവതി: ഔദ്യോഗികമായി സ്ഥാനകയറ്റം, സ്ഥലം മാറ്റം ഇവയുണ്ടായേക്കാം. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. ചെറുയാത്രകൾ നടത്തിയേക്കും. സ്വയം തൊഴിൽ അഭിവൃദ്ധിയുണ്ടാകും. മാതാപിതാക്കൾക്ക് ശ്രേയസ് വർദ്ധിക്കും. വീടുപണിക്കായി സ്ഥലം വാങ്ങും. ഭാഗ്യദിനം ബുധൻ