
തിരുവനന്തപുരം: ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലൈബ്രറിക്ക് ഒരു പുസ്തകം തേടി ഭവനത്തിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മന്ത്രി വി.ശിവൻകുട്ടിയുടെ വീട്ടിലെത്തി പുസ്തകങ്ങൾ സ്വീകരിച്ചു.കൂട്ടായ്മയുടെ ചെയർമാൻ അഡ്വ.എ.സമ്പത്ത്,കൺവീനർ ബിന്ദു.ഐ,മേട്ടുകട ഗിരീഷ്,മേട്ടുക്കട മനു,താര,മിനി,എം.കെ.ദാസ്,ചക്കു തുടങ്ങിയവർ പങ്കെടുത്തു.