
വാഷിംഗ്ടൺ: യു.എസ് ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റെന്ന് അറിയപ്പെടുന്ന റിച്ചാർഡ് ബ്രൂസ് ചിനി (ഡിക് ചെനി- 84) അന്തരിച്ചു.
ന്യുമോണിയ ഉൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ജോർജ് ബുഷ് പ്രസിഡന്റായിരുന്നപ്പോൾ 46-ാമത് വൈസ് പ്രസിഡന്റായി. 2001 മുതൽ 2009 വരെ വൈസ് പ്രസിഡന്റായിരുന്നു. ഒരു ദശാബ്ദത്തിലേറെ കാലം ജോർജ് ബുഷിന്റെ കീഴിൽ പ്രതിരോധ സെക്രട്ടറിയായി. ഇറാഖ് യുദ്ധവും അധിനിവേശവും ഡിക് ചിനിയുടെ പദ്ധതി ആയിരുന്നുവെന്നാണ് വിലയിരുത്തൽ. ഇറാഖ് അധിനിവേശം ശരിയായ തീരുമാനമായിരുന്നുവെന്ന് എക്കാലവും ചെനി ഉറപ്പിച്ചു പറഞ്ഞു.യുഎസിന്റെഅഫ്ഗാൻ അധിനിവേശത്തിനുപിന്നിലും സുപ്രധാന പങ്കുവഹിച്ചു. റിപ്പബിക്കൻ അംഗമാണെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ എതിർക്കുന്ന ചെനിയുടെ പരാമർശങ്ങൾ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. യു.എസ് ചരിത്രത്തിൽ ട്രംപിനേക്കാൾ ഭീഷണിയുള്ള ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്നും 2024ൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചത് ശ്രദ്ധ നേടിയിരുന്നു. ഭാര്യ ലിൻ. മക്കൾ: ലിസ്, മേരി.