
അഭിമുഖം
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇന്റേണൽ ഓഡിറ്റ്) (കാറ്റഗറി നമ്പർ 243/2023) തസ്തികയിലേക്ക് 12ന് രാവിലെ 10ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 3 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 144/2024) തസ്തികയിലേക്ക് 1ന് രാവിലെ 10ന് പി.എസ്.സി ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കെമിക്കൽ ഇൻസ്‌പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 143/2024) തസ്തികയിലേക്ക് 12ന് രാവിലെ 7.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സർവ്വേയ്സ് ആൻഡ് അനാലിസിസ് (കാറ്റഗറി നമ്പർ 392/2022) തസ്തികയിലേക്ക് 12,13 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവൽ ജി.ആർ.3.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് (കാറ്റഗറി നമ്പർ 29/2024) തസ്തികയിലേക്ക് 12, 13,14 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.4.ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
പ്രമാണപരിശോധന
സർവകലാശാലകളിൽ സിസ്റ്റം അനലിസ്റ്റ് (കാറ്റഗറി നമ്പർ 067/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് നാളെ രാവിലെ 10.30ന് പ്രമാണപരിശോധന നടത്തും. വിവരങ്ങൾക്ക് ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).