
ഹൈദരാബാദ് : കഴിഞ്ഞസീസണിൽ താരലേലത്തിന് മുമ്പ് 23കോടി രൂപയ്ക്ക് നിലനിറുത്തിയിരുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ളാസനെ പുതിയ സീസണിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. 34കാരനായ ക്ളാസൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസി ലീഗുകളിൽ ശ്രദ്ധിക്കാനുള്ള തീരുമാനത്തിലാണ്. കഴിഞ്ഞസീസണിലെ ഒടുവിലെ മത്സരത്തിൽ ക്ളാസൻ കൊൽക്കത്തയ്ക്ക് എതിരെ 39 പന്തുകളിൽ 105 റൺസ് നേടിയിരുന്നു. കഴിഞ്ഞസീസണിൽ ഹൈദരാബാദ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.