world-cup

ദുബായ് : വനിതാ ഏകദിന ലോകകപ്പിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ലോകകപ്പ് ഡ്രീം ടീമിൽ ഇടം നേടി ഇന്ത്യൻ താരങ്ങളായ സ്മൃതി മാന്ഥനയും ദീപ്തി ശർമ്മയും ജെമീമ റോഡ്രിഗസും. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് നായിക ലോറ വോൾവാറ്റും നാദീൻ ഡിക്ളെർക്കും മരിസാനേ കാപ്പുമുണ്ട്. ഓസ്ട്രേലിയൻ ടീമിൽ നിന്ന് അന്നബെൽ സതർലാൻഡും,ആഷ് ഗാർഡ്നറും അലാന കിംഗുമുണ്ട്. ഇംഗ്ളണ്ടിൽ നിന്ന് സോഫീ എക്ളിസ്റ്റണും പാകിസ്ഥാനിൽ നിന്ന് സിദ്ര നവാസും ഡ്രീം ടീമിലെത്തി. ലോറയാണ് ക്യാപ്ടൻ.