
കൊച്ചി: ടാറ്റ ട്രസ്‌റ്റ്‌സിന്റെ ട്രസ്‌റ്റി സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കി മെഹ്‌ലി മിസ്ട്രി ചെയർമാൻ നോയൽ ടാറ്റയ്ക്ക് കത്തെഴുതി. ഒക്ടോബർ 28 വരെ ടാറ്റ ട്രസ്‌റ്റ്‌സിന്റെ ട്രസ്‌റ്റിയായി പ്രവർത്തിച്ചതിൽ അഭിമാനമുണ്ടെന്ന് കത്തിൽ പറയുന്നു. ടാറ്റ ഗ്രൂപ്പിലെ അഭിപ്രായ ഭിന്നത സംബന്ധിച്ച മാദ്ധ്യമ ഊഹാപോഹങ്ങൾ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ട്രസ്‌റ്റിലുണ്ടായ സംഭവ വികാസങ്ങൾ ദീർഘകാലത്തേക്ക് ടാറ്റ ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.