plane

വാഷിംഗ്‌ടൺ: യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണു. ലൂയിസ്‌വില്ലെ വിമാനത്താവളത്തിൽ ചൊവ്വാഴ്ച വെെകിട്ട് 5.15ഓടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചതായാണ് വിവരം.

ലൂയിസ്‌വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ഹോണോലുലുവിലേക്ക് പോയ വിമാനമാണ് തകർന്നത്. അപകടത്തിൽ 11ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിമാനത്താവളം താൽക്കാലികമായി അടച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ട എംഡി 11 വിമാനത്തിന് 34 വർഷത്തെ പഴക്കമുണ്ട്.