loyola-college

തിരുവനന്തപുരം: ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് “ലാ തരംഗ് 6.0” നവംബർ ഏഴിന് അരങ്ങേറും. ടെക്‌നോ പാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. പേഴ്സണൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലും LAMPSന്റെയും (Loyola Association of Management Professionals and Students) സഹകരണത്തോടെയും നടത്തുന്ന പരിപാടിയിൽ 'The big heist' എന്ന വിഷയത്തെ അധികരിച്ച് തെക്കേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുക്കുന്ന കോളേജ് വിദ്യാർത്ഥികളുടെ, നവീകരണം, നേതൃത്വക്ഷമത, മാനേജമെന്റ് തന്ത്രം, സർഗാത്മകത എന്നിവ വിലയിരുത്തപ്പെടും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിരുദബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുക്കും. വിജയികൾക്ക് ₹1 ലക്ഷംരൂപ വരുന്ന സമ്മാനത്തുക ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാക്കൾട്ടി കോർഡിനേറ്റർ - ഡോ. എയ്ഞ്ചലോ മാത്യ 7356954327, നോഫ എൻ.എഫ് – 8943441382, സ്റ്റുഡന്റ് കോർഡിനേറ്റർ -അശ്വിൻ എസ് നാഥ് – 9074600699, ജാസ്മി എൻ – 6235502965.